Uncategorized

അതിശക്ത മഴ! ആറ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

കൊച്ചി: സംസ്ഥാനത്ത് അതിശക്ത മഴ സാധ്യതാ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലേർട്ടാണ്. വരുന്ന അഞ്ച് ദിവസം മഴ തുടരും.

അതിരപ്പിള്ളിയിൽ മലവെള്ളപ്പാച്ചിലിൽ വാച്ചുമരത്ത് തോട് കരകവിഞ്ഞൊഴുകി. മലവെള്ളപ്പാച്ചിലിനെ തുടർന്ന് വനത്തിനുള്ളിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്.

തെക്കൻ തമിഴ്നാടിനും മന്നാർ കടലിടുക്കിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ആറാം തീയതി വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർദേശാനുസരണം മാറി താമസിക്കണം.

ഓറഞ്ച് അലേർട്ട്

05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

06/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

07/08/2025:കണ്ണൂർ, കാസർഗോഡ്

യെല്ലോ അലേർട്ട്

05/08/2025:തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

06/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,

07/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button