Uncategorized
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സെപ്റ്റംബറിൽ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്തമാസം പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
ഐസിഎഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അത്യാധുനിക വന്ദേ സ്ലീപ്പർ ട്രെയിനുകൾ സെപ്റ്റംബറിൽ പുറത്തിറക്കുമെന്നും നമോ ഭാരത്, അമൃത് ഭാരത്, വന്ദേ ഭാരത്, വന്ദേ സ്ലീപ്പർ തുടങ്ങിയ ട്രെയിനുകൾ രാജ്യത്തിന്റെ റെയിൽ ഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.




