Uncategorized
18 മണിക്കൂർ നീണ്ട ദൗത്യം, കൂട്ടത്തോടെ വെടിവച്ച് കൊന്നത് 50 കാട്ടുപന്നികളെ

വാണിയംകുളം: വന്യ ജീവികളുടെ ശല്യം രൂക്ഷമായ മേഖലയിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. വാണിയംകുളത്താണ് 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 50 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ അംഗീകാരമുള്ള 9 ഷൂട്ടർമാരും 20 ഓളം സഹായികളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, വാണിയംകുളം പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
വാണിയംകുളം ഗ്രാമപഞ്ചായത്തിലെ 12, 13,6,7,9 എന്നീ 5 വാർഡുകളിൽ ആയിരുന്നു കാട്ടുപന്നി വേട്ട നടന്നത്.




