Uncategorized

കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘രാപ്പകലില്ലാതെ കൂടെ നിന്നത് റോജി എം.ജോണ്‍ എംഎല്‍എ’; ചാണ്ടിഉമ്മന്‍

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാജ്യദ്രോഹകുറ്റം എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടിഉമ്മന്‍ എംഎല്‍എ. ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാന്‍ കഴിയില്ല. ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
സംഘപരിവാര്‍ വേട്ടയാടലുകള്‍ വഴിയേ നടക്കട്ടെയെന്നും ചാണ്ടി ഉമ്മന്‍

രാജ്യദ്രോഹക്കുറ്റം എന്ന നിലയില്‍ പോയിരിക്കുന്നത് കൊണ്ടാണ് ഇത്രയും ഗുരുതരമായ വ്യവസ്ഥകള്‍ വച്ചിരിക്കുന്നത്. അത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. കാരണം, ഒരു തെറ്റും ചെയ്യാത്ത രണ്ട് അമ്മമാര്‍. അവര്‍,യാത്ര ചെയ്തു എന്നൊരു കുറ്റമേ ചെയ്തിട്ടുള്ളു. അവര്‍ക്കൊപ്പം രണ്ട് കുട്ടികളുണ്ടായിരുന്നു. അവരും സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്തു. അതിനെ മറ്റൊരു തരത്തില്‍ വളച്ചൊടിച്ച് വലിയൊരു ഇഷ്യു ആക്കി മാറ്റിയത് അവിടെയുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. അവിടെ ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയതും ഇതേ ആളുകളാണ് – അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button