Uncategorized

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. പുല്ലാട് ആലുംന്തറ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ ആണ് മരിച്ചത്. ഭര്‍ത്താവ് അജിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇന്നലെ രാത്രിയിലാണ് കുടുംബ വഴക്കിനിടെ ശ്യാമ എന്ന ശാരി മോള്‍ (35) പിതാവിനെയും ശ്യാമയുടെ പിതാവിന്റെ സഹോദരിയെയും അജി കുത്തി പരുക്ക് ഏല്‍പ്പിച്ചത്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്യാമ പുലര്‍ച്ചയോടെയാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button