Uncategorized

വീരന്‍കുടി അരേക്കാപ്പ് ഉന്നതിയിലെ ജനങ്ങളുടെ പുനരധിവാസം: അവസാനനിമിഷം തടസ്സം പറഞ്ഞ് വനംവകുപ്പ്

വീരന്‍കുടി അരേക്കാപ്പ് ഉന്നതിയിലെ ആളുകളെ പുനരധിവാസം നടപടി അട്ടിമറിച്ച് വനംവകുപ്പ്. മാരാങ്കോട് ഭൂമി കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിന് വനംവകുപ്പ് വിലങ്ങു തടിയിട്ടുവെന്നാണ് പരാതി. ഇതോടെ 47 കുടുംബങ്ങള്‍ ദുരിതത്തിലാണ്.42.957 ഹെക്ടര്‍ ഭൂമി മാരാങ്കോട് കണ്ടെത്തി സ്ഥലം വേര്‍തിരിച്ചെങ്കിലും അവസാനം നിമിഷം വനം വകുപ്പ് തടസം സൃഷ്ടിക്കുകയായിരുന്നു. 47 കുടുംബങ്ങള്‍ക്കും പട്ടയമടക്കം തയ്യാറാക്കുന്നതിനിടയിലാണ് വനം വകുപ്പ് പുനരധിവാസ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ജൂണ്‍ 15 മാറ്റി പാര്‍പ്പിക്കാനായിരുന്നു തീരുമാനമായെങ്കിലും മന്ത്രിതല ചര്‍ച്ചയില്‍ വനം വകുപ്പ് എതിര്‍പ്പ് അറിയിക്കുകയായിരുന്നു.

2018 ല്‍ പ്രളയത്തില്‍ ഉന്നതികളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെയാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആലോചന തുടങ്ങിയത്. എന്നാല്‍ നടപടി എങ്ങും എത്തായതോടെ 24 ഊരിലെത്തി ദുരിതക്കാഴ്ച പങ്കുവെക്കുകയായിരുന്നു. ഇതോടെയാണ് ധ്രുതഗതിയില്‍ സ്ഥലം കണ്ടെത്തിയത്. പുനരധിവാസം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ അനാവശ്യ പിടിവാശിയാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് ഉയരുന്ന ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button