Uncategorized

നിര്‍ണായകം ഇനിയുള്ള 7 ദിവസങ്ങള്‍; യുഎസുമായുള്ള ചര്‍ച്ചകള്‍ തുടരുന്നു, വ്യാപാര കരാറിൽ തീരുമാനമാകുമോ?

ഓഗസ്റ്റ് 7-ന് നിലവില്‍ വരുന്ന പുതിയ താരിഫ് ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയെ അവതാളത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ 87 ബില്യണ്‍ ഡോളര്‍ കയറ്റുമതിക്ക് 25 ശതമാനം വരെ നികുതി ബാധകമാകും. ഇതിനു പരിഹാരം കാണാന്‍ ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ഊര്‍ജിതമായി നടക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ സാധനങ്ങള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും ക്രൂഡ് ഓയിലും വാങ്ങുന്നതിന് പിഴയും ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വെറും ഏഴു ദിവസത്തെ സമയം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ഈ ചെറിയ സമയത്തിനുള്ളില്‍ ഇന്ത്യക്ക് ഒരു വ്യാപാര കരാറില്‍ എത്താന്‍ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button