Uncategorized
മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്; കേളകം സംയുക്ത ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കേളകം: ഛത്തീസ്‌ഗഡിൽ മലയാളികളായ സിസ്റ്റര്‍ പ്രീത മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ മത പരിവര്‍ത്തനവും മനുഷ്യ കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേളകം സംയുക്ത ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വായ മൂടി കെട്ടി നടത്തിയ പ്രതിഷേധ ജ്വാല കേളകം സാൻജോസ് പള്ളിയിൽ നിന്നും ആരംഭിച്ച് കേളകം ബസ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഫാ: കുര്യാക്കോസ്, ഫാ: മാത്യു,ഫാദർ ജോർജ്,ഫാ: സാജു, ഫാ: ടോമി, ഫാ: അരുൺ, ഫാ: റിജോ, ഫാ:ജയിംസ്, ഫാ: വർഗീസ്, സിസ്റ്റർ സ്നേഹ കുര്യൻ, കെസിവൈഎം സംസ്ഥാന സെക്രട്ടറി ബിബിൻ ജോസഫ് എന്നിവർ സംസാരിച്ചു.



