Uncategorized

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; എറണാകുളം സബ് ജയിൽ വാർഡന് സസ്പെൻഷൻ

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിൽ വാർഡന് സസ്പെൻഷൻ. എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ ജയിലിനുള്ളിൽ വെച്ച് തന്നെ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചതായും ഒപ്പം തന്നെ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ലഹരി ഉപയോഗിച്ചുവെന്ന കണ്ടെത്തൽ. ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ആഭ്യന്തരവകുപ്പിന് കൈമാറിയതിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button