കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം,ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ വേണം, സിനിമ മേഖലയിൽ ഏകീകൃത പെരുമാറ്റ ചട്ടം വേണം,സിനിമാ നയ രൂപീകരണ കരട് പുറത്ത്

തിരുവനന്തപുരം: സിനിമാ കോണ്‍ക്ളേവിന് തുടക്കമായി.പ്രധാനന നിര്‍ദേശങ്ങള്‍ ഇവയാണ്. സിനിമ സെറ്റുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണം വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം കാസ്റ്റിംഗ് കൗചിങ്ങിനെതിരേ സീറോ ടോളറൻസ് നയം ഉറപ്പാക്കണം. കാസ്റ്റിംഗ് കൗച്ച് നടത്തുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ നടപ്പാക്കണം. സിനിമ മേഖലയിൽ ഏകീകൃത പെരുമാറ്റ ചട്ടം വേണം ശുചിമുറി, വിശ്രമമുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം POSH നിയമം കർശനമായി നടപ്പാക്കണം.സൈബർ പോലീസിന് കീഴിൽ ആൻറി പൈറസി പ്രത്യേക സെൽ തുടങ്ങണം.അതിക്രമങ്ങൾ തുറന്ന് പറയുന്നവർക്ക് പൊതു പിന്തുണ ഉറപ്പാക്കണം.ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയണം.ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയണം പുതിയ ആളുകൾക്ക് കടന്നുവരാൻ മെന്റർഷിപ്പ് പ്രോഗ്രാമുകൾ നടപ്പാക്കണമെന്നും കരട് നയത്തില്‍ പറയുന്നു.
ഇന്ത്യയിൽ ആദ്യമായി ചലച്ചിത്രനയ രൂപീകരണം ഇത്ര വിശാലമായി രൂപീകരിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.Conclave സിനിമാ നയമാറ്റത്തിലെ നിർണായക ചുവടുവയ്പാണ്. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കാനുള്ള പ്രാരംഭഘട്ടമാണ്.ചലച്ചിത്രമേഖലയിലെ ഒൻപതോളം വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യും.ഏറ്റവും ദൃഢമായ ചലച്ചിത്ര നയം രൂപീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി അഭ്യര്‍ത്ഥിച്ചു.വനിതാ സിനിമ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാൻ തീരുമാനിച്ചത്.




