Uncategorized
റാപ്പര്‍ വേടനെതിരെയുള്ള ബലാത്സംഗ കേസ്: വിശദമായ തെളിവുശേഖരണത്തിന് പൊലീസ്

റാപ്പര്‍ വേടനെതിരെയുള്ള ബലാത്സംഗ കേസില്‍ വിശദമായ തെളിവുശേഖരണത്തിന് പൊലീസ്. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. തുടര്‍ന്നാകും വേടനെ വിളിപ്പിക്കുകയും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുക. അതിനിടെ കഴിഞ്ഞ ദിവസം വേടന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് അറിയിക്കും. ജാമ്യത്തെ എതിര്‍ക്കുമെന്നാണ് വിവരം




