Uncategorized
കള്ളപ്പണം വെളുപ്പിക്കല്‍കേസ്: അനില്‍ അംബാനിക്ക് സമന്‍സ് അയച്ച് ഇഡി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ഇഡിക്കു മുമ്പില്‍ ഹാജരാകാന്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സമന്‍സ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കേസിലാണ് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ആഴ്ച മുംബൈയിലെ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 35 ഓളം സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഏകദേശം 50 കമ്പനികളിലാണ് റെയ്ഡ് നടത്തിയത്




