Uncategorized
ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ സമരം വ്യാപിപ്പിച്ച് ബസ് ജീവനക്കാർ

തലശ്ശേരി: പാനൂർ പെരിങ്ങത്തൂരിൽ ഓടുന്ന സ്വകാര്യ ബസിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് തലശ്ശേരി ബസ് സ്‌റ്റാൻ്റ് വഴി സർവീസ് നടത്തുന്ന കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും ഇന്ന് പണിമുടക്കും.
ഇരിട്ടി – തലശ്ശേരി, കണ്ണൂർ – കോഴിക്കോട്, തലശ്ശേരി – കോഴിക്കോട്, തലശ്ശേരി – പാനൂർ, കൂത്തുപറമ്പ് – പാനൂർ, കൊട്ടിയൂർ – തലശ്ശേരി എന്നീ റൂട്ടുകളിലാണ് സ്വകാര്യ ബസ് പണിമുടക്ക്.
അതേസമയം തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടർന്ന് ഇന്നലെ ചൊക്ലി പോലീസ് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.




