Uncategorized

മാലിന്യ മുക്ത നവകേരളം: മഴക്കാലം കഴിയുന്നതോടെ ബ്രഹ്മപുരത്തെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യും: മന്ത്രി എം ബി രാജേഷ്

മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ നഗരസഭകൾക്ക് അംഗീകാരം ലഭിച്ചു. മാലിന്യ മുക്ത നവകേരളം ക്യാംപയ്നിൻ്റെ ഭാഗമായി വലിയ തോതിലുള്ള മാലിന്യ സംസ്കരണം നടത്താൻ സാധിച്ചുവെന്ന് മന്ത്രി എം ബി രാജേഷ്.

നഗരസഭകൾ മാലിന്യ മുക്തമായി. മാലിന്യം വലിച്ചെറിയുന്ന വിഷയത്തിൽ മുഖം നോക്കാതെ കർശനമായി നിയമം സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 59 വലിയ മാലിന്യ കേന്ദ്രങ്ങൾ മാലിന്യ മുക്തമാക്കി. മഴക്കാലം കഴിയുന്നതോടെ ബ്രഹ്മപുരത്തെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

വിവിധ ഏജൻസികൾ ക്യംപയ്നിൻ്റെ ഭാഗമായെന്നും എല്ലാ തരത്തിലുമുള്ള മാലിന്യങ്ങൾ സംസ്കരിക്കാനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. RDF നടപ്പിലാക്കും,RDF എന്നാൽ മാലിന്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇന്ധനം എന്നാണ് അർത്ഥമാക്കുന്നത്. സാനിറ്ററി മാലിന്യം 6 മാസം കൊണ്ട് സംസ്കരിക്കാനുള്ള പദ്ധതി കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

800 രൂപയിൽ താഴെ വരുന്ന മധ്യക്കുപ്പികൾ പ്ലാസ്റ്റിക്ക് ആക്കും ഈ കുപ്പികൾ തിരിച്ചുനൽകുന്നവർക്ക് 20 രുപ ലഭിക്കും. തദ്ദേശയ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും. 1500 രൂപ വീതം 5000 കുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിക്കും
ശുചിത്വ മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button