പാകിസ്താന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്ന കാലമുണ്ടായേക്കാം’;എണ്ണപ്പാട വികസനത്തിന് കരാര്‍ ഒപ്പിട്ട് ട്രംപ്

പാകിസ്താന്റെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി നിര്‍ണായക കരാര്‍ ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താനിലെ എണ്ണപ്പാട വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഭാവിയില്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് എണ്ണവിറ്റേക്കുന്ന കാലമുണ്ടായേക്കാമെന്നും ട്രംപ് പ്രതികരിച്ചു. ഇന്ത്യയ്ക്കുമേല്‍ 25 ശതമാനം താരിഫ് ചുമത്തിയതായുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ സുപ്രധാന പ്രഖ്യാപനം എന്നത് ശ്രദ്ധേയാണ്.
പാകിസ്താനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി അമേരിക്കയും പാകിസ്താനും തമ്മിലുണ്ടായ ഈ പുതിയ ബന്ധത്തില്‍ പങ്കുചേരാന്‍ ഏത് എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുമെന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടന്നുവരികയാണെന്നും ട്രംപ് പറഞ്ഞു. എണ്ണപ്പാടങ്ങളുടെ വികസനം സാധ്യമാകുന്നതോടെ പാകിസ്താന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനാകുമെന്നാണ് ട്രംപ് പറയുന്നത്.




