Uncategorized

കുസാറ്റ് ക്യാമ്പസ് അടച്ചു; വിദ്യാർത്ഥികൾക്ക് എച്ച്1 എൻ1 രോഗലക്ഷണങ്ങൾ

കൊച്ചി: എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. അഞ്ച് ദിവസത്തേക്കാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോഗബാധ കണ്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button