റാപ്പർ വേടനെതിരായ ബലാത്സംഗ കേസ്: കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

റാപ്പർ വേടനെതിരെ ബലാത്സംഗ പരാതിയിൽ കേസെടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ പ്രതികരിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.
വേടനെതിരായ പീഡന പരാതിയിൽ കേസെടുത്തുവെന്നും പരാതിയിൽ അന്വേഷണം നടക്കുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ചില സാമ്പത്തിക ഇടപാടുകൾ നടന്നതായി യുവതി പരാതിയിൽ പറയുന്നുണ്ട് ഇത് വിശദമായി പരിശോധിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
സാമ്പത്തിക ഇടപാടുകൾ നടന്നു എന്ന പരാതിയിൽ പറയുന്നതിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സംഭവത്തെപ്പറ്റി മറ്റു ചിലർക്ക് അറിയാമെന്ന് പരാതിയിൽ പറയുന്നുണ്ട് ഇക്കാര്യവും അന്വേഷിക്കുമെന്നും. പരാതിയിൽ പറയുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് വേടനെതിരെ ഉയർന്ന പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിലും കോഴിക്കോടും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.




