Uncategorized
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമെന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനം ആണെന്നും സ്വതന്ത്രമായി പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള നമ്മുടെ അവകാശങ്ങൾക്ക് മേലെ അടിച്ചമർത്തൽ നിലപാട് തുടരുന്നത് നിർത്തണമെന്നും ജനങ്ങൾ ഇത്തരം പ്രവണതയ്ക്കെതിരെ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
“”നിരപരാധികളായ കന്യാസ്ത്രീകളെ വിട്ടയക്കുക””
“” മനുഷ്യാവകാശം സംരക്ഷിക്കുക”” എന്ന ആവശ്യം മുൻനിർത്തി ഇന്ന് വൈകുന്നേരം 6 മണിക്ക് കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംഘടനാ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.




