Uncategorized
അടയ്ക്കാത്തോട് ഗവ.യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും സർഗ്ഗോത്സവവും സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് ഗവ.യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും സർഗ്ഗോത്സവവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് അൻസാദ് അസീസ് അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി പി.എ സ്വാഗതം ആശംസിച്ചു. ഗായകനും അധ്യാപകനുമായ ശ്ഷിനിൽ കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്കായി ക്ലാസ് നയിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ചെറിയാൻ കുന്നുംപുറത്ത്, എം.പി.ടി.എ വൈസ് പ്രസിഡന്റ് സജിന, വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ അസ്ല ഷെറിൻ, വിദ്യാരംഗം കോ.ഓർഡിനേറ്റർ ജിന്റു ജോസ്, സീനിയർ അസിസ്റ്റന്റ് ജിതിൻ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സർഗ്ഗോത്സവത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.




