Uncategorized
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

കൽപ്പറ്റ: കേരള പോലീസ് ഓഫീസർ അസോസിയേഷൻ 2025 – ’27 വർ ഷത്തേക്കുള്ള വയനാട് ജില്ലാ പ്രസിഡണ്ടായി കമ്പളക്കാട് പോലീസ് ഇൻ സ്പെക്ടർ എം.എ. സന്തോഷിനെയും സെക്രട്ടറിയായി സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പി. സി. സജീവിനെയും ജില്ലാ കമ്മിറ്റി യോഗം തിര ഞ്ഞെടുത്തു. വയനാട് ജില്ലാ പോലീസ് സഹകരണസംഘം ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കെ.ബി. മനോഹരൻ വരണാധികാരിയായി.




