Uncategorized

വൈ എം സി എ പ്രതിഷേധം സംഘടിപ്പിച്ചു

കേളകം:ക്രൈസ്തവർക്ക് എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക,എല്ലാ പൗരന്മാരുടെയും ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കുക, ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേളകം, കൊട്ടിയൂർ കണിച്ചാർ വൈ എം സി എ കളുടെ നേതൃത്വത്തിൽ കേളകം ടൗണിൽ വായ് മൂടിക്കെട്ടിക്കൊണ്ടുള്ള പ്രധിഷേധ പ്രകടനം നടത്തി. കേളകം വൈ എം സി എ യൂണിറ്റ് പ്രസിഡന്റ് ജോസ് ആവണംകോട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇരിട്ടി സബ്റീജ്യൻ ജനറൽ കൺവീനർ അബ്രഹാം കച്ചിറയിൽ, തോമസ്പോൾ,ശ്രീ ടോം അഗസ്റ്റിൻ, ശ്രീമതി ജീമോൾ മനോജ് എന്നിവർ പ്രസംഗിച്ചു. കേളകം ,കൊട്ടിയൂർ ,കണിച്ചാർ,അടക്കാത്തോട് വൈ എം സി എ പ്രതിനിധികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button