Uncategorized

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ നാരായണൻകുട്ടി അന്തരിച്ചു

പയ്യന്നൂർ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ പയ്യന്നൂരിലെ എം. നാരായണൻകുട്ടി (76) അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: ശോഭ (മുൻ സെക്രട്ടറി, പയ്യന്നൂർ ടൗൺ ബാങ്ക്).

മക്കൾ: ശരത് നമ്പ്യാർ, ഡോ. വരുൺ നമ്പ്യാർ.

സംസ്കാരം ഇന്ന് വൈകിട്ട് 5:30ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ. ഭൗതിക ശരീരം രാവിലെ 9 മണിയോടെ പയ്യന്നൂരിലെ വീട്ടിലെത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button