കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ സ്റ്റുഡന്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാം

കേരള സംസ്ഥാന പ്ലാനിങ് ബോർഡ് (പട്ടം, തിരുവനന്തപുരം) ഇവാലുവേഷൻ ഡിവിഷൻ നടപ്പാക്കുന്ന സ്റ്റുഡന്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാം 2025-’26-ലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ യുവ സ്കോളർമാരിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണവും നയ അധിഷ്ഠിതവുമായ
. ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. കാലാവധി മൂന്നുമാസമാണ്.കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും; സഹകരണ സംഘങ്ങൾ; വികേന്ദ്രീകരണവും സദ്ഭരണവും; ജനസംഖ്യാശാസ്ത്രവും പരിചരണ സമ്പദ്‌വ്യസ്ഥയും; ദുരന്തനിവാരണം; വിദ്യാഭ്യാസവും വിജ്ഞാന സമ്പദ് വ്യവസ്ഥയും; പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും; സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയും ധന സമാഹരണവും; ആരോഗ്യവും പോഷകാഹാരവും; വ്യവസായവും നവീനാശയങ്ങളും അടിസ്ഥാന സൗകര്യങ്ങളും, ഐടി ടൂറിസം കുടിയേറ്റം; ലേബർ എംപ്ലോയ്മെന്റ്റ് നൈപുണ്യ വികസനം; എംഎസ്എംഇകളും സംരംഭകത്വവും; ദാരിദ്ര്യവും ഉപജീവനവും; പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും; സാമൂഹിക സുരക്ഷയും വികസനവും; സ്ത്രീ-ശിശു വികസനം; പൊതു നയം; സംസ്ഥാനത്തിന്റെ വികസനവും ആസൂത്രണ പ്രക്രിയയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയം.
യോഗ്യത……
ഇന്ത്യയിലെ അംഗീകൃത സർവകലാശാല/കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (അവസാന വർഷം/സെമസ്റ്റർ) പഠിക്കുന്നവരാകണം. ഇക്കണോമിക്സ‌്, ഇക്കണോമെട്രിക്‌സ്, സോഷ്യോളജി, ഡിവലപ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ‌്, കൊമേഴ്‌സ്, ഡൈമോഗ്രാഫി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, എൻവയൺമെന്റൽ സയൻസ്, സോഷ്യൽ വർക്ക്, വിദ്യാഭ്യാസം, നിയമം, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് പോളിസി എന്നിവയിലൊന്നായിരിക്കണം, ബിരുദാനന്തരബിരുദം അല്ലെങ്കിൽ പിഎച്ച്‌ഡി തലത്തിലെ വിഷയം.




