Uncategorized

ടിപ്പർ ലോറിയിൽ കാറിടിച്ച് കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു

ഇരിട്ടി: ടിപ്പർ ലോറിയിൽ കാറിടിച്ച് കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇരിക്കൂർ സ്വദേശികളായ ജസീം, സുബിൻ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ ഇരിട്ടി – കൂട്ടുപുഴ റോഡിൽ കുന്നോത്ത് കേളൻ പീടികയിൽ വെച്ചായിരുന്നു അപകടം. ഇരിട്ടി പാലത്തിനു സമീപം വെച്ച് ചിലരുമായി തകർത്തത്തിൽ ഏർപ്പെട്ട കാറിലുണ്ടായിരുന്നവർ ഇതു സംബംന്ധിച്ചു ഇരിട്ടി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോഴേക്കും കടന്നു കളയുകയായിരുന്നു. തുടർന്ന് കല്ലുമുട്ടിയിൽ വെച്ചും ഇവർ ചിലരുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇവിടെയും പോലീസ് എത്തുമ്പോഴേക്കും ഇവർ കടന്നുകളയുകയും അതിവേഗത്തിൽ ഓടിച്ചു പോയ കാർ രണ്ടു വാഹനങ്ങളെ മറികടന്ന ശേഷം ടിപ്പറിൽ ഇടിച്ച് തരുകയുമായിരുന്നു. കാർ അമിതവേഗതയിലാണ് എത്തിയതെന്നും കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും ദൃക്‌സാക്ഷികൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button