Uncategorized

ബോണസ് മാത്രമല്ല, സർക്കാർ ജീവനക്കാർക്ക് ഓണം അടിച്ചുപൊളിക്കാൻ ഡിഎ ഉയർത്തും

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ നാളായി കാത്തിരിക്കുന്ന ക്ഷാമബത്ത കുടിശ്ശികയുടെ ഒരു ഗഡു ഉടൻ നൽകിയേക്കും. ഓണത്തിന് മുന്നോടിയായി ഡിഎ കുടിശ്ശികയുടെ ഒരു ഗഡു നൽകാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഫയൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് സമർപ്പിച്ചു. തുടർന്ന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായാൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ), പെൻഷൻ ഉപയോക്താക്കളുടെ ക്ഷാമാശ്വാസവും ഉയരും.

2022 ജൂലൈ മാസത്തിലെ കുടിശ്ശികയാണ് ഇത്തവണ നൽകുക. സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും മൂന്ന് ശതമാനം ഡിഎയും ഡിആറുമാണ് ഉയരാൻ പോകുക. മൂന്ന് ശതമാനം ഡിഎ ഗഡു നൽകുന്നതോടെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്ത കുടിശ്ശിക 17 ശതമാനമാകും. അതേസമയം ബാക്കി 39 മാസത്തെ ഡിഎ കുടിശ്ശികയെ കുറിച്ച സർക്കാർ ഒരു സൂചനയും നൽകുന്നില്ല. അത് ഇനി നൽകാനും സാധ്യതയില്ലെന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് ശമ്പളത്തിന്മേൽ 15 ശതമാനം ഡിഎയാണ്. കുടിശ്ശികയായി ഇനി ലഭിക്കേണ്ടത് 35 ശതമാനം ഡിഎയാണ്. മൂന്ന് ശതമാനം കൂടി ഡിഎ ഉയർത്തിയാൽ സർക്കാർ ജീവനക്കാരുടെ ഡിഎയും പെൻഷൻകാരുടെ ഡിആറും 18 ശതമാനമാകും. അതേസമയം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇപ്പോൾ ലഭിക്കുന്നത് 53 ശതമാനമാണ് ക്ഷാമബത്ത. ഒക്ടോബറോടെ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം അടുത്ത ഡിഎ വർധനവുണ്ടാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button