ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഗൂഗിൾമാപ്പ് ഉപയോഗിക്കാം; ഈ മാർഗങ്ങളിലൂടെ

യാത്ര പോകുന്നവർക്ക് ഗൂഗിൾമാപ്പ് വഴി കണ്ടെത്തുന്നതിനുള്ള പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ നഷ്ടമാകുമ്പോൾ യാത്രയ്ക്കിടയിലാണെങ്കിൽ അത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ ഓഫ്ലൈനായിരിക്കുമ്പോഴും മാപ്പ് ഉപയോഗിക്കാൻ സഹായിക്കുന്ന ഒരു സവിശേഷ സംവിധാനം ഗൂഗിൾ മാപ്പ് വാഗ്‌ധാനം ചെയ്യുന്നുണ്ട്.
ഇൻ്റർനെറ്റ് ഇല്ലാതെ ഗൂഗിൾ മാപ്പ് എങ്ങനെ ഉപയോഗിക്കാം
1: ആൻഡ്രോയിഡിലും IOS-ലും ഒരു ഓഫ്ലൈൻ ഫീച്ചർ ഗൂഗിൾ മാപ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോഗിക്കാൻ ആദ്യം നിങ്ങളുടെ ഡിവൈസിൽ ഗൂഗിൾ മാപ്പിൻ് ആപ്പ് തുറക്കുക.
2: ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്നും ഇൻകോഗ്‌നിറ്റോ മോഡ് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കുക.
3: സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
4: മെനുവിൽ നിന്ന് ‘ഓഫ്ലൈൻ മാപ്പുകൾ’ തിരഞ്ഞെടുക്കുക, തുടർന്ന് ‘നിങ്ങളുടെ സ്വന്തം മാപ്പ് തിരഞ്ഞെടുക്കുക’.
5: ഇപ്പോൾ നീല നിറത്തിലുള്ള ഒരു ബോക്സുള്ള മാപ്പ് ദൃശ്യമാകും. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏരിയയ്ക്ക് അനുയോജ്യമായ രീതിയിൽ മാപ്പ് ക്രമീകരിക്കുക.
അല്ലെങ്കിൽ സൂം ചെയ്യുക.
6: ഏരിയ സജ്ജീകരിച്ചുകഴിഞ്ഞാൽ, സ്ക്രീനിന്റെ താഴെയുള്ള ഡൗൺലോഡ് ബട്ടണിൽ ടാപ്പ് ചെയ്യുക.
7: നിങ്ങളുടെ ഡൗൺലോഡ് ചെയ്‌ത മാപ്പ് ആപ്പിലെ ഓഫ്ലൈൻ മാപ്പ് ലഭ്യമാകും. ഈ ലമയത്ത് ഓൺലൈനിൽ ചെയ്യുന്നതുപോലെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെയും ഇത് ആക്സസ് ചെയ്യാൻ കഴിയും.




