Uncategorized

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ്: പ്രവേശനം ഇന്ന് കൂടി

പ്ലസ് വണ്ണിന് മെറിറ്റിലും സ്പോർട്‌സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവരിൽ സ്കൂളും വിഷയവും മാറി അലോട്ട്മെന്റ് (ട്രാൻസ്ഫർ അലോട്ട്മെന്റ്റ്) ലഭിച്ചവർക്ക് ഇന്ന് വൈകീട്ട് നാല് വരെ സ്‌കൂളിൽ ചേരാം. നിലവിലെ പ്രവേശനം റദ്ദാക്കിയാണ് ഇവർക്ക് ട്രാൻസ്ഫർ അലോട്ട്മെന്റ് നൽകിയത്. അതിനാൽ പുതിയ അലോട്ട്മെന്റ് പ്രകാരം നിർബന്ധമായും ചേർന്നിരിക്കണം. മെറിറ്റിൽ അവശേഷിക്കുന്ന 24,999 സീറ്റിലേക്ക് ബുധനാഴ്‌ച തത്സമയ പ്രവേശനം നടക്കും. സ്‌കൂളും വിഷയവും മാറിയുള്ള അലോട്ട്മെൻ്റിന് ശേഷം ഓരോ സ്കൂ‌ളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിന് ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button