Uncategorized

പരിപൂര്‍ണ സാക്ഷരതയിലേക്ക് അക്ഷരജ്ഞാനം പകരാനൊരുങ്ങി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

കണ്ണൂർ :കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൻ്റെ ഭാഗമായി 5000 ത്തോളം എൻ എസ് എസ് വളണ്ടിയർമാർ സാക്ഷരതാ പ്രവർത്തനത്തിന് ഇറങ്ങുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, തീരദേശക്കാർ തുടങ്ങിയവർ കൂടുതലായി ഉള്ള ജില്ലകളിലെ സാക്ഷരത നിരക്കിന്റെ കുറവ് പരിഹരിച്ച് കേരളത്തെ പരിപൂർണ്ണ സാക്ഷരതയിൽ എത്തിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാകുകയാണ് എൻഎസ്എസ് വിദ്യാർഥികൾ. ദേശീയ സാക്ഷരതാമിഷന്റെ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ എണ്ണായിരം പേരെ സാക്ഷരരാക്കി മാറ്റാനാണ് തീരുമാനം. നിലവിൽ 97.8 ശതമാനമാണ് കണ്ണൂർജില്ലയുടെ സാക്ഷരതാ നിരക്ക്. ഇത് 100 ശതമാനമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ ക്യാമ്പസുകളിലെ വിദ്യാർഥികളാണ് സാക്ഷരത ജനകീയ ക്യാമ്പയിനിന്റെ ഭാഗമാകുന്നത്. സാക്ഷരതാ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് യുജിസിയും യൂണിവേഴ്സിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ എൻ എസ് എസ് യൂണിറ്റുകളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകും. തുടർന്ന് വിദ്യാർത്ഥികൾ ഓരോ പ്രദേശത്തും സർവ്വേ നടത്തി അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി ഓൺലൈൻ പോർട്ടലിൽ അപ് ലോഡ് ചെയ്യും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button