Uncategorized

സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തിയേറ്റർ ലാഭകരമായി നടത്താൻ കഴിയുന്ന രീതിയിലാണ് ഇ- ടിക്കറ്റിംഗ് നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റൽ സർവകലാശാലയുമായി കരാർ ഒപ്പുവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇ-ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റൽ സർവകലാശാലയുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. അവർ സോഫ്റ്റ്വെയർ ഡെവലപ്പ് ചെയ്യും. അതിനുള്ള പണം കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഇ-ടിക്കറ്റിംഗ് സംവിധാനം വരുമ്പോൾ ടിക്കറ്റ് നിരക്കിൽ ഏകീകരണം വരും’ സജി ചെറിയാൻ പറഞ്ഞു തിയേറ്ററുകളിലെത്തുന്ന പണം ആവശ്യമായ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറാൻ പുതിയ സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തിയേറ്ററുകൾ ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്നതിന് തന്നെയായിരിക്കും പ്രധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button