Uncategorized
പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ വെള്ളം കയറി; സർവീസ് നിർത്തി
പറശ്ശിനിക്കടവ്: വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പറശ്ശിനിക്കടവ് പുഴയും കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇതോടെ പറശ്ശിനിക്കടവ് ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങി. സമീപത്തെ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്ത് കൂടിയും പുഴ കര കവിഞ്ഞൊഴുകുകയാണ്.
ജെട്ടിയിൽ വെള്ളം കയറി നീരൊഴുക്ക് അതിശക്തമായതോടെ പറശ്ശിനിക്കടവിൽനിന്ന് സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം സർവീസ് നിർത്തി. ഞായറാഴ്‌ചയായതിനാൽ നിരവധി തീർഥാടകർ ബോട്ട് സവാരിക്കായി ജെട്ടിയിലെത്തിയെങ്കിലും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മടങ്ങി. ജെട്ടിയിൽ വെള്ളം കയറുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ ജലഗതാഗതവകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് നിർത്തി. സ്വകാര്യ മേഖലയിലെ വിനോദസഞ്ചാരബോട്ടുകളും ഹൗസ് ബോട്ടുകളും (പുരവഞ്ചി) ഓട്ടം നിർത്തി.




