Uncategorized

എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു

കേളകം : എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി ജോണി അധ്യക്ഷനായ ചടങ്ങിൽ യുവ കവിയത്രിയും എഴുത്തുകാരിയുമായ അമൃത കേളകം മുഖ്യാതിഥിയായി. തന്റെ പ്രഭാഷണത്തിലൂടെ ആധുനിക തലമുറയിലെ വിദ്യാർത്ഥികൾ സമൂഹത്തിന് നൻമ ചെയ്യുന്നവരായി വളരണം എന്ന് ഓത്മപ്പെടുത്തി കവിത ചൊല്ലിയും കഥ പറഞ്ഞും വിദ്യാർത്ഥികൾ സർഗാത്മക പ്രവർത്തനങ്ങളിലേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ഓർമപെടുത്തി. തുടർന്ന് പി.ടി.എ. പ്രസിഡന്റ് രാജീവ്കുമാർ വി.വി,കുമാരി ദിയ ട്രീസ സിജോ എന്നിവർ ആശംസയും എമിലി അന്ന ടൈറ്റസ് നന്ദിയും അറിയിച്ചു. തുടർന്ന് വായന മാസാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികളെ അഭിനന്ദിക്കുകയും വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button