Uncategorized
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോളയാട്: കോളയാട് സെന്റ് സേവിയേഴ്സ് യുപി സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ കുറ്റകൃത്യങ്ങൾ രാസ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് കണ്ണവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ വി ഉമേഷ് ക്ലാസ് എടുത്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ജി സജേഷ്. അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ഇൻ ചാർജ് സിസ്റ്റർ സോജിയ, അധ്യാപകരായ ഷീന, തുഷാര എന്നിവർ സംസാരിച്ചു.


