Uncategorized

വമ്പന്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ച് എമിറേറ്റ്‌സ്… ആകെ 136 ഒഴിവ്, ഇന്ത്യയിലെ ഒഴിവുകള്‍ ഈ നഗരങ്ങളില്‍

ഇന്ത്യക്കാര്‍ക്ക് അടക്കം ഏറ്റവും പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ച് യുഎഇയിലെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പ്. ഈ വര്‍ഷം 350 തസ്തികകളിലായി 17,300-ലധികം പ്രൊഫഷണലുകളെ നിയമിക്കുമെന്ന് ഈ ആഴ്ച ആദ്യം എമിറേറ്റ്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇതിനകം തന്നെ അവരുടെ വെബ്സൈറ്റില്‍ ചില ഒഴിവുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട് എന്ന വിവരമാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലുള്ള ഒഴിവുകളും ഇതില്‍ ഉള്‍പ്പെടും. എയര്‍ലൈന്‍, എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍, ക്യാബിന്‍ ക്രൂ, കൊമേഴ്സ്യല്‍, കോര്‍പ്പറേറ്റ്, കസ്റ്റമര്‍ സര്‍വീസസ്, എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പൈലറ്റ്‌സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. ഇന്ത്യയെ കൂടാതെ യുഎസ്, ബ്രസീല്‍, സൗദി അറേബ്യ, സ്‌പെയിന്‍, തായ്ലന്‍ഡ്, ജപ്പാന്‍, യുഎഇ എന്നിവയുള്‍പ്പെടെ 22 സ്ഥലങ്ങളിലാണ് ഈ ഒഴിവുകള്‍.

എയര്‍ലൈനിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ ഒരു ജൂനിയര്‍ ഓഫീസ് ക്ലാര്‍ക്ക്, കൊല്‍ക്കത്തയില്‍ ഒരു എയര്‍പോര്‍ട്ട് സര്‍വീസസ് ഓഫീസര്‍, മുംബൈ കോണ്‍ടാക്റ്റ് സെന്ററില്‍ ഒരു കസ്റ്റമര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഏജന്റ് എന്നീ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന അവസാന തീയതി ജൂലൈ 28 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button