Uncategorized
ഹെർമൻ ഗുണ്ടർട്ട് കോളേജിൽ ബിരുദകോഴ്‌സുകൾ തുടങ്ങുന്നു

തലശേരി മലയാളഭാഷക്കും സംസ്‌കാരത്തിനും വിലമതിക്കാനാകാത്ത സംഭാവന നൽകിയ ഹെർമൻ ഗുണ്ടർട്ടിന്റെ നിത്യസ്മരണക്ക് തലശേരിയിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെയും കണ്ണൂർ സർവകലാശാലയുടെയും അംഗീകാരമുള്ള ഹെർമൻ ഗുണ്ടർട്ട് കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് ഈ അധ്യയനവർഷം പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതുതലമുറ കോഴ്‌സുകൾക്കൊപ്പം പരമ്പരാഗത കോഴ്‌സുകളും പഠിക്കാൻ അവസരമൊരുക്കുന്ന കലാലയം ക്രൈസ്റ്റ‌് എഡ്യുക്കേഷൻ കോംപ്ലക്‌സിലാണ് പ്രവർത്തിക്കുക.




