Uncategorized

നിറഞ്ഞ് കവിഞ്ഞ് കേരളത്തിലെ ജയിലുകൾ, തടവുകാർ ആയിരക്കണക്കിന് അധികം, ജീവനക്കാർ തീരെ കുറവ്

തിരുവനന്തപുരം: കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണെന്ന് റിപ്പോർട്ട്. അംഗീകൃത പാർപ്പിട ശേഷിയെക്കാൾ ആയിരക്കണക്കിന് അധികം തടവുകാരാണ് നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നത്. ഇത് ജയിൽ ജീവനക്കാർക്ക് കടുത്ത ജോലി ഭാരവും സുരക്ഷാ വെല്ലുവിളികളും ഉയർത്തുന്നതാണ്.

സംസ്ഥാനത്തെ ജയിലുകളുടെ ആകെ അംഗീകൃത പാർപ്പിട ശേഷി 7367 ആണെന്നിരിക്കെ, നിലവിൽ 10375 തടവുകാരാണുള്ളത്. ഇത് ശേഷിയേക്കാൾ 3000 ത്തിലധികം തടവുകാർ കൂടുതലാണ്. പ്രദേശികമായ കണക്കുകൾ പരിശോധിച്ചാൽ സ്ഥിതി വളരെ രൂക്ഷമാണ്.

തെക്കൻ കേരളത്തിൽ അംഗീകൃത ശേഷി 1693 ആയിരിക്കുമ്പോൾ, 3250 തടവുകാരാണ് നിലവിലുള്ളത്. ഇത് ഇരട്ടിയോളം വരും. മധ്യ മേഖലയിൽ അംഗീകൃത ശേഷി 2346 ആയിരിക്കുമ്പോൾ, 3249 തടവുകാരാണ് നിലവിൽ ജയിലുകളിൽ കഴിയുന്നത്. ഉത്തര മേഖലയിൽ അംഗീകൃത ശേഷി 2689 ആയിരിക്കുമ്പോൾ, 3358 തടവുകാർ കഴിയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button