Uncategorized
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി ,തൃശൂർ ,പാലക്കാട് ,മലപ്പുറം, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയത് മഴയുടെ ശക്തി വർധിപ്പിക്കും.
അതേസമയം അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ഓറഞ്ച് അലർട്ടും പമ്പാ നദിയിൽ യെല്ലോ അലേർട്ടും നൽകി. തീരപ്രദേശത്തുള്ളവർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദേശം. ഈ മാസം 28 വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.




