Uncategorized
കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; നിരോധിച്ചത് 25 ഒടിടി പ്ലാറ്റ്ഫോമുകൾ, ഉല്ലുവിനും ബിഗ് ഷോട്ട്സിനും അടക്കം നിരോധനം

ദില്ലി: തീവ്ര ലൈംഗികതയും അശ്ലീല ഉള്ളടക്കവും സംപ്രേക്ഷണം ചെയ്തതിനെ തുടർന്ന് ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്ഫോമുകൾ ‘സോഫ്റ്റ് പോൺ’ എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.




