Uncategorized
റൺവേയിൽ നിന്നും പറന്നുയരുന്നതിനിടെ തൊട്ടുമുമ്പിൽ പറന്നിറങ്ങിയത് മറ്റൊരു വിമാനം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സമീപ വര്ഷങ്ങളില് ലോകത്തിലെ വിമാന സര്വ്വീസുകളുടെ എണ്ണത്തില് വലിയ വര്ദ്ധനവാണ് രേഖപ്പെടുത്തിയത്. അത് യൂറോപ്പ്. അമേരിക്കന് വന്കരകളില് മാത്രമല്ല, ലോകത്തെമ്പാടും ഈ വര്ദ്ധനവ് കാണാന് കഴിയും. അതേസമയം സമീപ വര്ഷങ്ങളില് വിമാന ദുരന്തങ്ങൾ വർദ്ധിച്ചെന്നത് ആശങ്ക കൂട്ടുന്നു. മാസത്തില് ചെറുതും വലുതുമായി ഒന്നോ രണ്ടോ വിമാനാപകടങ്ങളാണ് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം മെക്സിക്കോയില് നൂറുകണക്കിന് മനുഷ്യരുടെ ജീവന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടു. ഒരു വിമാനം പറന്നുയരാനായി റണ്വേയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ തൊട്ട് മുകളിലൂടെ പറന്ന് വന്ന മറ്റൊരു വിമാനം അതേ റണ്വേയില് ലാന്റ് ചെയ്യുകയായിരുന്നു. ഒരു നിമിഷാര്ദ്ധത്തിന്റെ വ്യത്യാസത്തില് ജീവന് രക്ഷപ്പെട്ടത് നൂറുകണക്ക് മനുഷ്യര്ക്ക്.




