Uncategorized
പേരാവൂർ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച മൺസൂൺ റൺ പുതുമയായി

പേരാവൂർ: ഓട്ടം നേട്ടങ്ങൾക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്സ് ക്ലബ്ബ് മൺസൂൺ റൺ സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പേരാവൂർ ഡി.വൈ.എസ്.പി എം.പി. ആസാദ് ഫ്ലാഗ് ഓഫ് ചെയ്തു. പിആർസി പ്രസിഡന്റ്റ് സൈമൺ മേച്ചേരി അധ്യക്ഷനായി. ചെവിടിക്കുന്ന്, തൊണ്ടിയിൽ വഴി മണത്തണയിൽ സമാപിച്ചു. സമാപന സമ്മേളനം പേരാവൂർ അഗ്നിരക്ഷാ നിലയം ഓഫീസർ കെ. ജിനേഷ് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ചെയർമാൻ തോമസ് ആന്റണി അധ്യക്ഷനായി. കൺവീനർ ടി.വി. ബിജു, സെക്രട്ടറി ഷിജു ആര്യപ്പറമ്പ്, ട്രഷറർ ജെയിംസ് തേക്കനാൽ, റഫീക്ക് കൊയിലോട്ര, ടോമി ജോസഫ് എന്നിവർ സംസാരിച്ചു. മണത്തണ കുളത്തിൽ പിആർസി അംഗങ്ങളുടെ നീന്തൽ പ്രദർശനവും നടത്തി.




