Uncategorized

കരിക്കോട്ടക്കരി വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം വേണമെന്ന് ആവശ്യം ശക്തമാകുന്നു

ഇരിട്ടി :കരിക്കോട്ടക്കരി വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം വേണമെന്ന് ആവശ്യം ശക്തമാകുന്നു വില്ലേജ് രൂപീകരണത്തിന് മുൻകൈയെടുത്ത സിപിഐ റവന്യൂ മന്ത്രിയെ സമീപിച്ചു: വിശാലമായ അയ്യങ്കുന്ന് വില്ലേജ് വിഭജിച്ച് 2021 ലാണ് കരിക്കോട്ടക്കരി വില്ലേജ് രൂപീകൃതമായത് . ആറളം വില്ലേജിലെ ചില ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്താണ് കരിക്കോട്ടക്കരി ആസ്ഥാനമായി വില്ലേജ് രൂപീകരിച്ചത്.

മലയോര മേഖലയിലെ പട്ടികവർഗ്ഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള നിരവധി കർഷകർക്കും മറ്റ് ജനവിഭാഗങ്ങൾക്കും ആശ്വാസമായാണ് വില്ലേജ് രൂപീകരിച്ചത്. സിപിഐ അയ്യൻങ്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ്. 2021 ൽ അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ മുൻകൈയെടുത്ത് കരിക്കോട്ടക്കരി വില്ലേജ് രൂപീകരിച്ചത്.

രൂപീകരണ ഘട്ടത്തിൽ കരിക്കോട്ടക്കരി ടൗണിലെ വാടക കെട്ടിടത്തിൽ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു ദിവസേന നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന വില്ലേജ് ഓഫീസ് തീരെ സൗകര്യമില്ലാത്ത വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് മേഖലയിലെ ജനങ്ങൾക്ക് ദുരിതമാവുകയാണ്.

ഇതിനെ തുടർന്ന് നിരന്തര ഇടപെടലിനെ തുടർന്ന് 2004 ൽ ഹൗസിംഗ് ബോർഡിൻറെ കൈവശമുള്ള 10 സെന്റ് ഭൂമി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വിട്ടു നൽകാൻ അന്നത്തെ ഹൗസിംഗ് ബോർഡ് ചെയർമാൻ പി പി സുനീർ തീരുമാനിച്ചു എന്നാൽ ഭൂമി അനുവദിച്ചു കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമ്മിക്കാൻ കഴിയാത്തതിൽ നിരാശയിലാണ്. മേഖലയിലെ ജനങ്ങളും പൊതുപ്രവർത്തകരും കരിക്കോട്ടക്കരി വില്ലേജ് ഓഫീസിന് ഹൗസിംഗ് ബോർഡ് അനുവദിച്ചു നൽകിയ 10 സെന്റ് ഭൂമിയിൽ പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാനായി ഫണ്ട് അനുവദിക്കാൻ റവന്യൂ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് സിപിഐ അയ്യങ്കുന്ന ലോക്കൽ കമ്മിറ്റി .

കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിവേദനം നൽകി കാത്തിരിക്കുകയാണ് വില്ലേജ് രൂപീകരിച്ചെങ്കിലും സ്റ്റാഫ് പാറ്റേൺ അനുവദിക്കാത്തതിനാൽ മറ്റ് വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ എത്തിയാണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കുന്നതോടൊപ്പം സ്റ്റാഫ് പാറ്റേൺ അനുവദിക്കണമെന്നും സിപിഐ ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ എൻ പി ജോസഫ് അധ്യക്ഷനായി, ബാബു കാരക്കാട്ട്, ബിനോയ് പുന്നിലത്ത്, ഷൈനി വർഗീസ്, ടി പി ജോസഫ്, ജിജി ജോസഫ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button