സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണത്തിൽ ആശ്വാസം: പവന് 1,000 രൂപ കുറഞ്ഞു

റെക്കോഡ് നിലവാരത്തിലെത്തിയ സ്വർണ വിലയിൽ വ്യാഴാഴ്ച ഇടിവ് നേരിട്ടു. പവന്റെ വില 1,000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9255 രൂപയും പവന് 74,040 രൂപയുമായി. കഴിഞ്ഞ ദിവസം 75,040 രൂപയായിരുന്നു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 99,005 രൂപയിലേയ്ക്ക് താഴന്നു. ഒരു ലക്ഷത്തിന് മുകളിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഇന്ത്യാ ബുള്ളിയൻ അസോസിയേഷൻ്റെ 24 കാരറ്റ് പത്ത് ഗ്രാമിന് വില 99,480 രൂപയാണ്. 22 കാരറ്റ് സ്വർണത്തിൻ്റെ വിലയാകട്ടെ 91,190 രൂപയുമാണ്.യു.എസ് തരിഫ് സംബന്ധിച്ച ആശങ്കകളിൽ അയവുവന്നതാണ് സ്വർണത്തെ ബാധിച്ചത്. ഡോളറിന്റെ ദുർബലാവസ്ഥയും സ്പോട്ട് ഗോൾഡ് വിപണിയിലെ ഡിമാൻഡ് കുറഞ്ഞതും വിലയെ സ്വാധീനിച്ചു.
രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരമായ 97.11ലാണ് ഡോളർ സൂചികയിപ്പോൾ. മറ്റ് കറൻസികളിലുള്ളവർക്ക് സ്വർണം പോലുള്ള മൂല്യമേറിയ ലോഹങ്ങൾ വാങ്ങുന്നതിന്റെ ചെലവ് കുറയാൻ ഇതിടയാക്കി.




