Uncategorized

പയ്യന്നൂർ പോലീസ് മൈതാന നവീകരണം; ഒരുകോടി രൂപ പാഴാകുമോ?

പയ്യന്നൂർ: ചരിത്രപ്രാധാന്യമുള്ള പയ്യന്നൂർ
പോലീസ് മൈതാനം നവീകരിച്ച് സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷിക സ്മ‌ാരകമായി മാറ്റുന്നതിൻ്റെ ഭാഗമായി വിഭാവനംചെയ്ത പദ്ധതി എങ്ങുമെത്തിയില്ല. മൈതാന നവീകരണത്തിനായി സർക്കാർ അനുവദിച്ച ഒരുകോടി രൂപ പാഴാകുന്ന സ്ഥിതിയാണ്.

1928-ൽ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്റു വന്ന് സംസാരിച്ചത് ഇവിടെയായിരുന്നുവെന്ന ചരിത്രപ്രാധാന്യവും ഈ മൈതാനത്തിനുണ്ട്. ഈ ചരിത്രസ്മാരകഭൂമി സംരക്ഷിക്കാൻ 2023-24 വർഷത്തെ സംസ്ഥാന ബജറ്റിലാണ് ഒരുകോടി രൂപ നീക്കിവെച്ചത്. വിവിധ കേസുകളിൽ പിടിക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലമായാണ് ഈ മൈതാനം വർഷങ്ങളായി ഉപയോഗിച്ചു വന്നിരുന്നത്. ഇത്തരം വാഹനങ്ങൾ സൂക്ഷിക്കാൻ കോറോം വില്ലേജിൽ ഒരേക്കർ റവന്യൂഭൂമി സർക്കാർ അനുവദിക്കുകയും പോലീസ് വാഹനങ്ങൾ അങ്ങോട്ട് മാറ്റുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button