പത്തുവര്‍ഷമായി മനസിൽ സൂക്ഷിച്ച പക; 11ാം വയസിൽ അമ്മ ആക്രമിക്കപ്പെട്ടതിൽ പ്രതികാരം, യുവാവിനെ അടിച്ചുകൊന്നു, 5 പേര്‍ അറസ്റ്റിൽ

ലഖ്നൗ: വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ ആക്രമിച്ചതിനുള്ള പ്രതികാരമായി യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ. ലഖ്നൗവിലെ ഇന്ദിരാനഗറിലെ കല്യാണ്‍പുരിലാണ് സംഭവം. റോഡരികിൽ കരിക്ക് വിൽക്കുന്ന മനോജ് കുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഡെലിവറി ബോയി ആയ സോനു കശ്യപും (21), ഇയാളുടെ സുഹൃത്തുക്കളായ സണ്ണി കശ്യപ് (20), സൽമാൻ (30), രഞ്ജിത്ത് കുമാര്‍ (21), റഹ്മത്ത് അലി (25) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരും കല്യാണ്‍പുര്‍ സ്വദേശികളാണ്. അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ചുപേരെയും കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി കൊണ്ടുനടന്ന പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
2015ൽ തനിക്ക് 11 വയസുള്ളപ്പോഴാണ് അമ്മ ആക്രമിക്കപ്പെടുന്നതെന്നും അപ്പോള്‍ തനിക്കൊന്നും ചെയ്യാൻ കഴിയുന്ന പ്രായമായിരുന്നില്ലെന്നുമാണ് സോനി കശ്യപ് പൊലീസിന് നൽകിയ മൊഴി.2015ൽ സോനുവിന്‍റെ മാതാവിനെ മനോജിന്‍റെ കുടുംബത്തിലെ ഒരാള്‍ മര്‍ദിച്ചിരുന്നു.




