Uncategorized
ഇംഗ്ലണ്ടിന് എതിരായ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍; ഹര്‍മന്‍പ്രീത് കൗറിന് സെഞ്ച്വറി

ഡര്‍ഹാമിലെ ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ നടന്ന മൂന്നാം ഏകദിനത്തിന്റെ ആദ്യ ഇന്നിങ്സില്‍ 318 റണ്‍സ് നേടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ വനിതാ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇത്. 82 പന്തില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗര്‍ നേടിയ സെഞ്ച്വറിയും, ജെമീമ റോഡ്രിഗസിന്റെ 45 പന്തില്‍ നിന്നുള്ള അര്‍ദ്ധസെഞ്ചുറിയും ഈ നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കി




