Uncategorized

സഞ്ജുവിന്‍റെ ചേട്ടൻ സാലി വിശ്വനാഥ് മുതല്‍ സച്ചിന്‍ വരെ; വയനാടൻ കരുത്തുമായി കെസിഎൽ തിളങ്ങാൻ ഈ 5 താരങ്ങള്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്‍റെ കരുത്തായി വളരുകയാണ് വയനാട്. വയനാട് നിന്നുള്ള വനിതാ താരങ്ങൾ ഇന്ത്യൻ ടീമിൽ വരെയെത്തിയപ്പോൾ, അഖിൻ സത്താറും എം അജ്നാസും അടക്കമുള്ള പുരുഷ താരങ്ങൾ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം തുടരുകയാണ്. കെസിഎല്ലിലേക്ക് ഇത്തവണ വയനാട്ടിൽ നിന്നുള്ളത് സാലി വിശ്വനാഥ്, അഖിൻ സത്താർ, അജിനാസ് കെ, അജിനാസ് എം, സച്ചിൻ പി എസ് എന്നീ താരങ്ങളാണ്.

രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന്‍റെ ക്യാപ്റ്റനാണ് സാലി വിശ്വനാഥ്. കഴിഞ്ഞ സീസണിൽ രണ്ട് മൽസരങ്ങളിൽ കൊച്ചിക്ക് വേണ്ടി കളിക്കാനിറങ്ങിയെങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. ഈ സീസണിൽ സാലിയെ ക്യാപ്റ്റൻ പദവി വിശ്വസിച്ച് ഏൽപിച്ചിരിക്കുകയാണ് കൊച്ചി ടീം മാനേജ്മെന്‍റ്. ഒപ്പം സഹോദരൻ സഞ്ജു സാംസനുമുണ്ട്.

കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ അഖിൻ സത്താറിനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് മൂന്ന് ലക്ഷത്തിനാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസിനൊപ്പമായിരുന്നു അഖിൻ. എട്ട് മൽസരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ നേടുകയും ചെയ്തു. ചെറുപ്രായത്തിൽ തന്നെ രഞ്ജി ടീം വരെയെത്തിയ അഖിൻ സമീപ കാലത്ത് മികച്ച ഫോമിലാണ്. കഴിഞ്ഞ പ്രസിഡൻസ് കപ്പിൽ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടത് അഖിനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button