ആധാർ നാല് തരം, നിങ്ങളുടെ കയ്യിലുള്ളത് ഏതാണ്?

രാജ്യത്തെ എല്ലാ പൗരനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട ര്ഖകളിലൊൻ്നാണ് ആധാർ കാർഡ്. സർക്കാർ ആവശ്യങ്ങൾക്ക് മുതൽ എല്ലാ ആവ്ശ്യങ്ങൾക്കും ഇന്നത്തെക്കാലത്ത് ആധാർ വേണം. ദിവസേന ഇവ ഉപയോഗിക്കുന്ന നിങ്ങൾക്ക് അറിയാമോ എത്രതരം ആധാർ കാർഡുണ്ടെന്ന്? ഇന്ത്യയിൽ നാല് തരം ആധാർ കാർഡുകളുണ്ട്, ഇതിനർത്ഥം നാല് വിവിധ ആധാർ എന്നല്ല, നാല് ഫോർമാറ്റുകളിൽ ഒരു വ്യക്തിക്ക് അയാളുടെ ആധാർ കാർഡ് നിർമ്മിക്കാം. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഈ ഫോർമാറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. യുഐഡിഎഐ പറയുന്നതനുസരിച്ച് ഈ ആധാറുകളിലേതായാലും ഉപയോഗിക്കാം . ഇവയെല്ലാം സാധുതയുളളവയുമാണ്. വിവിധ ഫോർമാറ്റിലുള്ള ആധാർ കാർഡുകൾ കാണാം
ആധാർ ലെറ്റർ
ആധാർ ലെറ്റർ എന്നത് പേപ്പർ രൂപത്തിൽ ലാമിനേറ്റഡ് ചെയത് രീതിയാണ്. അതിൽ ഇഷ്യൂ ചെയ്ത തീയതിയും അച്ചടിച്ച തീയതിയും സഹിതം ഒരു ക്യുആർ കോഡ് ഉൾപ്പടെയുണ്ടാകും. സാധാരണയായി ഈ രീതിയിലുള്ള ആധാറാണ് യുഐഡിഎഐ നൽകുക.




