ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു; നല്ല ആരോഗ്യം നേർന്ന് പ്രധാനമന്ത്രിയുടെ പോസ്റ്റ്

ദില്ലി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. അതിനിടെ, ജഗദീപ് ധൻകറിൻ്റെ രാജിയുടെ കാരണം തേടി രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചു. അതേസമയം, ജഗദീപ് ധൻകറിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ആരോഗ്യം നേർന്നു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം കിട്ടിയിട്ടുണ്ടെന്നും മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
അതേസമയം, ഉപരാഷ്ട്രപതിയുടെ രാജിയിൽ സർക്കാർ മൗനം തുടരുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായി ഇന്നലെ രാത്രിയാണ് സാമൂഹ്യമാധമത്തിലൂടെ ജഗ്ദീപ് ധൻകർ രാജി വച്ചവിവരം അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റംഗങ്ങൾക്കും നന്ദി പറഞ്ഞു. മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു




