Uncategorized
‘ഇല്ല ഇല്ല മരിക്കുന്നില്ല, സഖാവ് വിഎസ് ജീവിക്കുന്നു ഞങ്ങളിലൂടെ’; എകെജി സെന്ററിൽ ജനസാഗരം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിനായി എകെജി സെന്ററിൽ എത്തിച്ചു. ആയിരങ്ങളാണ് എകെജി സെന്ററിന് മുന്നിൽ തടിച്ചുകൂടിയത്. പാർട്ടി പതാക പുതപ്പിച്ച ശേഷം ആദ്യം നേതാക്കൾക്ക് കാണാൻ അവസരം ഒരുക്കും. തുടന്നാണ് പൊതു ദർശനം നടക്കുക. വൈകാരിക മുദ്രാവാക്യം വിളികളാണ് എകെജി സെന്ററിന് മുന്നിൽ നിന്ന് ഉയരുന്നത്.




