Uncategorized

കബനിഗിരി സെൻ്റ്.മേരീസ് എ യു പി സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കരുണയുടെ പാതയിലൂടെ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു

കബനിഗിരി സെൻ്റ്.മേരീസ് എ യു പി സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കരുണയുടെ പാതയിലൂടെ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. സമൂഹത്തിൽ വേദന അനുഭവിക്കുന്ന രോഗികളായ ആളുകളെ സഹായിക്കാൻ വേണ്ടി ആഴ്ചയിൽ ഒരു ദിവസം പെയിൻ & പാലിയേറ്റീവ് ദിനമായി ആചരിക്കുവാനും മിഠായി വാങ്ങാൻ കുട്ടികൾ കൊണ്ടുവരുന്ന പൈസ ഈ ബോക്സിൽ നിക്ഷേപിച്ച് വർഷാവസാനം അത് പാലിയേറ്റീവിന് നൽകുവാനും തീരുമാനമായി.

എച്ച് എം ജെയ്‌ മോൾ തോമസ് ഉദ്ഘാടനം നിർവഹിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ലൈസ മാത്യു, ജെറോം ജയിംസ്, ലിജു ജോസ് വിദ്യാർത്ഥി കോഡിനേറ്റർമാരായ അൽറ്റ ലിജു, അനോൾഡ അനിൽ എന്നിവർ ആശംസകൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button