Uncategorized
പട്ടുവം വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി കണ്ണൂർ രൂപത പത്ത് സെന്റ് ഭൂമി നൽകി
കണ്ണൂർ: പട്ടുവം വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണത്തിനായി കണ്ണൂർ രൂപത ദാനമായി നൽകുന്ന പത്ത് സെന്റ് വസ്തുവിന്റെ ആധാരം കണ്ണൂർ രൂപത സഹായ മെത്രാൻ റവ: ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയിൽ നിന്നു കണ്ണൂർ എഡിഎം കലാ ഭാസ്കർ ഏറ്റുവാങ്ങി. ജില്ലക്ക് മുഴുവൻ പ്രയോജനകരമായ രീതിയിൽ പൊതു നൻമയ്ക്കായുള്ള സഭയുടെ നിലപാട് മാതൃകാപരമാണെന്ന് എഡിഎം പറഞ്ഞു. കണ്ണൂർ ബിഷപ്പ് ഹൗസിൽ നടന്ന പരിപാടിയിൽ ഫാ. ക്ലാരൻസ് പാലിയത്ത്, ഫാ. ജോർജ്ജ് പൈനാടത്ത്, ഫാദർ വിപിൻ വില്ല്യം, ഫാ. സുദീപ് മുണ്ടയ്ക്കൽ, മുൻ ആർഡിഒ ഇ പി മേഴ്സി, തളിപ്പറമ്പ തഹസിൽദാർ പി സജീവൻ, പട്ടുവം വില്ലേജ് ഓഫിസർ റീജ സി, പട്ടുവം വില്ലേജ് അസിസ്റ്റന്റ് പി.വി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.




